English| മലയാളം
maradu

എറണാകുളം ജില്ലയിലെ കണയന്നൂര്‍ താലൂക്കിന് കീഴിലാണ് മരട് നഗരസഭ സ്ഥിതി ചെയ്യുന്നത്. തീരദേശഭൂപ്രകൃതിയില്‍ ഉള്‍പ്പെടുന്ന മരട് മുനിസിപ്പാലിറ്റിയുടെ മൊത്തം വിസ്തീര്‍ണ്ണം 12.35 ചതുരശ്രകിലോമീറ്ററാണ്. വടക്ക്ഭാഗത്ത് കൊച്ചി കോര്‍പ്പറേഷനുമായും കിഴക്കുഭാഗത്ത് തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, ഉദയംപേരൂര്‍ ഗ്രാമപഞ്ചായത്ത് എന്നിവയുമായും തെക്ക്ഭാഗത്ത്‌ കുമ്പളം ഗ്രാമപഞ്ചായത്തുമായും പടിഞ്ഞാറ് ഭാഗത്ത് കുമ്പളം ഗ്രാമപഞ്ചായത്ത്, കൊച്ചി കോര്‍പറേഷന്‍ എന്നിവയുമായും മരട് മുനിസിപ്പാലിറ്റി അതിര്‍ത്തി പങ്കിടുന്നു. 1953 മെയ് 18നു ഗ്രാമപഞ്ചായത്ത് ആയി രൂപം കൊണ്ട മരട്, 2010 നവംബര്‍ മാസത്തില്‍ മുനിസിപ്പാലിറ്റിയായി ഉയര്‍ത്തപ്പെട്ടു. ദേശീയ പാതകളായ NH 47നും NH 47Aയും NH49നും മരട് മുനിസിപ്പാലിറ്റിയിലൂടെ കടന്നുപോവുന്നു. ജലഗതാഗതമാര്‍ഗങ്ങളാലും സമ്പന്നമാണ് ഈ പ്രദേശം.