Will be updated soon.
Will be updated soon.
Will be updated soon.
2010 നവംബര്‍ 1 നാണ് മരട് നഗരസഭ നിലവില്‍ വന്നത്. അതുവരെ എറണാകുളം ജില്ലയിലെ കണയന്നൂര്‍ താലൂക്കില്‍ വൈറ്റില ബ്ളോക്കിലെ ഒരു ഗ്രാമ പഞ്ചായത്തായാണ് പ്രവര്‍ത്തിച്ചിരുന്നത്. 1953 മെയ് 18-നാണ് മരട് ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. മരട് വില്ലേജുപരിധിയിലുള്‍പ്പെടുന്ന മരട് നഗരസഭ പ്രദേശത്തിന് 12.35 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്.
ആശുപത്രിയില്‍ നടക്കുന്ന ജനന മരണങ്ങള് യഥാസമയം റിപ്പോര്‍ട്ട് ചെയ്യാനും 24 മണിക്കൂറിനുള്ളില്‍ ആശുപത്രി അധികൃതര്‍ മുഖാന്തിരം സെക്ഷന്‍ 12 സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനും ഈ സംവിധാനത്തിലൂടെ കഴിയുന്നു.
കൊച്ചിയുടെ ഉപഗ്രഹനഗരമായാണ് മരട് കണക്കാക്കപ്പെടുന്നത്. രണ്ട് പ്രധാന ദേശീയപാതകളുടെ സാന്നിധ്യം ഈ ഗ്രാമപ്രദേശത്തെ വളരെപ്പെട്ടെന്ന് തന്നെ വികസനപാതയിലെത്തിച്ചു. കൊച്ചിയിലെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് എന്നാല്‍ നഗരത്തിനു വിളിപ്പാടകലെ മാത്രം സ്ഥിതിചെയ്യുന്ന മരടിലേക്ക് വന്‍ നിക്ഷേപങ്ങള്‍ ഒഴുകിയെത്തിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തായിരിക്കുമ്പോള് തന്നെ ഏറ്റവും കൂടുതല്‍ വരുമാനസ്രോതസുകള്‍ ഉള്ള തദ്ദേശ ഭരണ കേന്ദ്രമായി മരട് മാറിയിരുന്നു. കായലുകളാലും കണ്ടല്‍ക്കാടുകളാലും പ്രകൃതിരമണീയമായ മരട് എക്കോ ടൂറിസം മേഖലയിലും വികസനങ്ങളിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്നു.